tree

ആലപ്പുഴ: പൊതുപ്രവർത്തകന്റെ സമയോചിത ഇടപെടൽ മൂലം ദുരന്തം ഒഴിവായി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷനിലെ പാലവൃക്ഷം അപകട ഭീഷണിയിലാണെന്ന് തിരിച്ചറിഞ്ഞത് പൊതുപ്രവർത്തകനായ നവാസ് കോയയാണ്.

പുറം കാഴ്ചയിൽ ആരോഗ്യവാനെങ്കിലും മരത്തിന്റെ ഉൾഭാഗം പൊള്ളയും ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലുമായിരുന്നു. കഴിഞ്ഞ ദിവസം ശിഖരം ഒടിഞ്ഞുവീണതോടെ, നവാസ് കോയ തന്നെയാണ് പൊതുമരാമത്ത് വകുപ്പിനെ വിവരം അറിയിച്ചത്. ശിഖരങ്ങൾ മാത്രം വെട്ടാനുത്തരവിട്ട അധികൃതരെ സംഭവത്തിന്റെ ഗൗരവും പറഞ്ഞ് മനസിലാക്കി മരം വെട്ടാനുള്ള ഉത്തരവ് നവാസ് നേ‌ടി. പൂർണമായും വെട്ടിമാറ്റിയതോടെയാണ് മരത്തിന്റെ ഉള്ള് പൊള്ളയായിരുന്നുവെന്ന് അധികൃതർക്കുൾപ്പടെ ബോദ്ധ്യമായത്. ഇതോടെ നവാസിനെ

ഫോണിൽ വിളിച്ച് ഉദ്യോഗസ്ഥർ അഭിനന്ദനം അറിയിച്ചു.