ആലപ്പുഴ: സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 79-ാമത് ചരമവാർഷികം വിവിധ കരയോഗങ്ങളിൽ ഇന്ന് ആചരിക്കും. വ്യാഴാഴ്ച രാവിലെ പതാക ഉയർത്തൽ, പുഷ്പാർച്ചന, പ്രാർത്ഥന, മധുരം വിളമ്പ്, അനുസ്മരണ യോഗം എന്നീ പരിപാടികൾ നടത്തും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവൻ, സെക്രട്ടറി കെ സുരേഷ്‌കുമാർ എന്നിവർ അറിയിച്ചു.