ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന സ്വാശ്രയഗ്രാമ പദ്ധതിയുടെ ഭൂമിപൂജ വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ നിർവഹിച്ചു.സേവനം ഇന്റർനാഷണൽ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ പത്തേക്കർ സ്ഥലത്ത് വാഴകൃഷിയുടെ തൈനടീൽ ഉദ്ഘാടനം കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു നിർവഹിച്ചുഫല വൃക്ഷ തൈ ഉദ്ഘാടനം നടീൽ ഉദ്ഘാടനം ആർട് ഓഫ് ലിവിംഗ് ടീച്ചർ സബിത ഗോപാലകൃഷ്ണൻ നിർവഹിച്ചു.മുഹമ്മ പഞ്ചായത്തിലെ 15-ാം വാർഡിലെ 450 വീടുകളിലും പച്ചക്കറി കൃഷിക്ക് തുടക്കമായി.പഞ്ചായത്ത് അംഗം സി.ബി.ഷാജി കുമാർ,സേവനം നിധി ഡയറക്ടർ ടി.ആർ.തൃദീപ് കുമാർ, പ്രോജക്ട് എൻജിനീയർ മിഷ .ടി.കുമാർ,സി.ഡി.എസ് ചെയർപേഴ്‌സൺ എം.എസ്.ലത തുടങ്ങിയവർ പങ്കെടുത്തു.