മാവേലിക്കര: വാറ്റ് നികുതിയുടെ പേരിൽ വ്യാപാരികളെ സംസ്ഥാന സർക്കാർ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11.30ന് ആലപ്പുഴ ജി.എസ്.ടി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തും.കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനാവും. സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തുമെന്ന് ജനറൽ സെക്രട്ടറി തോമസ് ആൻറണി അറിയിച്ചു.