ആലപ്പുഴ: റിട്ട. പ്രൊഫസറെ വീട്ടിൽക്കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. സെന്റ് ജോസഫ്സ് കോളേജ് റിട്ടയേർഡ് പ്രൊഫസർ, കോൺവന്റ് സ്ക്വയർ പരുത്തിക്കാട് വീട്ടിൽ ലില്ലി കോശിയാണ് നോർത്ത് പൊലീസിൽ പരാതിപ്പെട്ടത്. വൈകിട്ട് മൂന്ന് മണിയോടെ വീട്ടിലെത്തിയ ഒരാൾ, ലില്ലിയുടെ അടുത്ത ബന്ധു തരാനുള്ള പണം ഉടൻ മടക്കിത്തരണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും തനിക്കു നേരെ തോക്കിന് സമാനമായ വസ്തു ചൂണ്ടിയതായും പരാതിയിൽപ്പറയുന്നു.