കുട്ടനാട് - നെടുമുടി പഞ്ചായത്തിലെ മൂന്നാം വാർഡലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ബി.ഡി .ജെ.എസ് നെടുമുടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുമുടി പമ്പ് ഹൗസിനു മുന്നിൽ ധർണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പി.സി.പവിത്രൻ ധർണ ഉദ്ഘാടനം ചെയ്തു .എ.സി ബിജു .മനീഷ് മനോഹരൻ, രഞ്ചു വി കാവാലം , പി പ്രദീപ്കുമാർ ,ഉണ്ണിക്കുട്ടൻ കരുമാലിൽ മോഹനൻ,സജീവ്, റെജി തുടങ്ങിയവർ പങ്കെടുത്തു .