മാവേലിക്കര: ചെട്ടികുളങ്ങര നോർത്ത് മണ്ഡലം ഒന്നാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ രണ്ടു കുട്ടികൾക്ക്‌ ഓൺ ലൈൻ പഠനം നടത്തുന്നതിന് വേണ്ടി എൽ.ഇ.ഡി ടി.വി നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ ചെങ്കള്ളിൽ, കായംകുളം നോർത്ത് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എ.ജെ.ഷാജഹാൻ, ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ, ഒന്നാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ബെന്നി യോഹന്നാൻ, പഞ്ചായത്ത്‌ അംഗം പുഷ്പരാജൻ, രാജൻ കൊല്ലകയിൽ, സുനി വേണുഗോപാൽ, വർഗീസ്‌ എബ്രഹാം, റാബി വർഗീസ്‌, മായ സദാനന്ദൻ, സോമരാജൻ വാലിൽ, വേലായുധൻ പിള്ള എന്നിവർ പങ്കെടുത്തു.