അമ്പലപ്പുഴ: കരിമണൽ ഖനനത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 22 ദിവസമായി തോട്ടപ്പള്ളിയിൽ നടന്നുവരുന്ന റിലേ സത്യാഗ്രഹം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അവസാനിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.