മാവേലിക്കര- പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സാമഗ്രികൾ സർക്കാർ നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ചയുടെ നേത്യത്വത്തിൽ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അശോകൻ കണ്ണനാകുഴി അധ്യക്ഷനായി. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, വൈസ് പ്രസിഡന്റ് പി.രാമചന്ദ്രൻ, ട്രഷറർ കെ.എം.ഹരികുമാർ, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ എസ്.രാജേഷ്, സുമേഷ് കരിമുളക്കൽ, ഗോപാലക്യഷ്ണൻ, ഏരിയാ പ്രസിഡൻ്റ് ജീവൻ.ആർ ചാലിശേരി, സുജിത്ത്, കരിപ്പുഴ ചന്ദ്രൻ എന്നിവർ സംസാരിച്ചു.