അരൂർ: ദേശീയ പാതയോരത്ത് വ്യാപകമായി മത്സൃ വണ്ടികളിൽ നിന്ന് മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ അരൂർ പഞ്ചായത്തിനു മുന്നിൽ നടത്തിയ സമരം നിയോജക മണ്ഡലം പ്രസിഡൻറ് തിരുനെല്ലൂർ ബൈജു ഉദ്ഘാടനം ചെയ്തു. ബി.ജെ. പി അരൂർ തെക്ക് മേഖലാ സമിതി പ്രസിഡൻ്റ് സി.ആർ.ഗിരീഷ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.ആർ. രാജേഷ് ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് അഗസ്റ്റിൻ കളത്തറ,. കെ എൽ സുരേഷ്. കെ ആർ .പാർത്ഥൻ, കെ.ഡി. ഷാജി, സുരഭി പട്ടരുവെളി തുടങ്ങിയവർ സംസാരിച്ചു