ചേർത്തല:സി.പി.ഐ(എം.എൽ)റെഡ് ഫ്ലാഗ് ജില്ലാ സെക്രട്ടറി കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ മംഗലശേരി എം.എം.ഗോപാലൻ(ഗോപാൽജി-75)നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 10ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി കൈമാറും.പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കേരള മത്സ്യതൊഴിലാളി ഐക്യവേദി(ടി.യു.സി.ഐ)സംസ്ഥാന സെക്രട്ടറിയുമായിരുന്നു.അടിയന്തരാവസ്ഥ കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ഭാര്യ:രാജിമോൾ.മക്കൾ:സെൻകുമാർ(കൊച്ചിൻ ഷിപ്പ് യാർഡ്),ശ്യാംകുമാർ.മരുമകൾ:അശ്വതി.