അരൂർ: എരമല്ലൂർ കേന്ദ്രമാക്കി ചേർത്തല താലൂക്ക് പട്ടികജാതി വനിതാ സംഘം രൂപീകരിച്ചു. ഭാരവാഹികളായി ഗീത ദിനേശൻ (പ്രസിഡന്റ്), ആതിര മുരളി (സെക്രട്ടറി), പി.കെ.പൗർണമി (ട്രഷറർ) എന്നിവരടങ്ങുന്ന 11 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.ദിവാകരൻ കല്ലുങ്കലാണ് കോ- ഓർഡിനേറ്റർ.