ചേർത്തല: പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജില്ലാതല മാസാചരണ
ത്തിന്റെ ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും അമ്പലപ്പുഴ പി.കെ.എം
ലൈബ്രറിയിൽ നാളെ രാവിലെ 11 ന് നടക്കും.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജുനൈദ് ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് വേണുലാൽ അദ്ധ്യക്ഷത വഹിക്കും.ചുനക്കര ജനാർദ്ദനൻനായർ പി.എൻ.പണിക്കർ അനുസ്മരണം നടത്തും.ലൈബ്രറി പ്രസിഡന്റ് എം.നാജ,അലിയാർ മാക്കിയിൽ എന്നിവർ സംസാരിക്കും.ജില്ലാ കോ-ഓർഡിനേറ്റർ പ്രതാപൻ നാട്ടുവെളിച്ചം സ്വാഗതവും എൻ.എസ്.ഗോപാലകൃഷ്ണൻ നന്ദിയും പറയും.ദേശീയ വായനാദിനം മാസാചരണം രാജ്യത്ത് സംഘടിപ്പിക്കുന്നത് കേന്ദ്രസർക്കാർ നീതിആയോഗ്,കേന്ദ്ര മാനവവിഭവശേഷി മന്ത്റാലയം,നാഷണൽ ഡിജിറ്റൽ ലൈബ്രറി ഒഫ് ഇന്ത്യ,പി.എൻ.പണിക്കർ ഫൗണ്ടേഷൻ എന്നിവരുടെ പങ്കാളിത്തത്തിലാണ്. കേരളത്തിൽ സർക്കാർ,കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ,പി.എൻ.പണിക്കർ ഫൗണ്ടേഷൻ, വിക്ടേഴ്‌സ് ചാനൽ എന്നിവരുടെയും കേന്ദ്ര സർക്കാർ ഏജൻസികളുടെയും പങ്കാളിത്തത്തിലാണ് സംഘടിപ്പിക്കുന്നത്.. www.pnpanickerfoundation.org എന്ന വെബ്സൈറ്റിലൂടെ രാജ്യത്തെ എല്ലാകുട്ടികളും വീട്ടമ്മമാരും സാധാരണ ജനങ്ങളും അണിചേർന്ന് വീട്ടിലിരുന്ന് തന്നെ വായനാദിന പ്രതിജ്ഞ ചൊല്ലുകയും പ്രസംഗം ഉപന്യാസം കഥപറച്ചിൽ ചിത്രരചന
തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യും.