കായംകുളം: ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ച 70 കോടി രൂപ റദ്ദാക്കിയ നടപടിക്കെതിരെ കോൺഗ്രസ് കായംകുളം നോർത്ത് ,വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
ഡി.സി.സി അംഗം വി.എം.അമ്പിളിമോൻ ഉദ്ഘാടനം ചെയ്തു. ആർ.ഭദ്രൻ, പി.എൻ.രമേശൻ, ജി.ശിവപ്രസാദ്, എസ്.സന്തോഷ്‌കുമാർ, പ്രസാദ് ആന്റണി, അഡ്വ.എ.റജികുമാർ,ഷാജി വൈക്കത്ത്, ഷാജി.എസ്, പ്രവീൺ ആനന്ദ, സന്തോഷ് തൂലിക, സനന്ദരാജൻ ബാബു, ആർ.ശിവാനന്ദൻ, തുടങ്ങിയവർ സംസാരിച്ചു.
23 ന് മൂലേശ്ശേരിൽ ക്ഷേത്രത്തിന് സമീപം നേർത്ത് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.