കായംകുളം: മുഴങ്ങോടിക്കാവ് ശ്രീദേവി ലൈബ്രറിയിൽ കുട്ടികൾക്കായുള്ള ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി
സി.എൻ.എൻ നമ്പി ഉത്ഘാടനം നിർവഹിച്ചു.
ലൈബ്രറി പ്രസിഡന്റ് എം.കെ.ജ്യോതി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജിമോൻ,എസ്.ശിവപ്രസാദ്, എം.കെ.പ്രദീപ്, അഡ്വ.ഡി.സുധാകരൻ എന്നിവർ സംസാരിച്ചു. ഓൺലൈൻ ക്ളാസിനുള്ള ടിവി പുല്ലുകുളങ്ങര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ഡി. സുധാകരൻ ലൈബ്രറി പ്രസിഡന്റ് എം.കെ.ജ്യോതിയ്ക്ക് കൈമാറി.