കായംകുളം: ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ പട്ടാളക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബി.ജെ.പി കായംകുളം നിയോജകമണ്ഡലം കമ്മറ്റി ടൗണിൽ പ്രകടനം നടത്തി.
ചൈനീസ് പ്രധാനമന്ത്രിയുടെ കോലവും ചൈനീസ് പതാകയും കത്തിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു. പാലമുറ്റത്ത് വിജയകുമാർ , മഠത്തിൽ ബിജു, ആർ രാജേഷ്, പി.കെ സജി, കെ.എ. വെങ്കിടേഷ് ഷീജാ തങ്കച്ചൻ , പുളിയറവേണുഗോപാൽ, എൻ. ശിവാനന്ദൻ , ആർ. വിനോദ്, എസ്. ദേവരാജൻ , ആർ. രാധേഷ്, എൽ.ജയകുമാർ സുരേഖാ ദിലീപ് ശ്രീലതാപ്രസാദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.