ഹരിപ്പാട്: കുമാരപുരം ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുന്നുവെന്ന് ആരോപിച്ച് കോൺ​ഗ്രസ് സൗത്ത്-നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കാർത്തികപ്പള്ളി ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. എം.ബി. സജി, കെ.സുധീർ, സ്റ്റീഫൻ ജേക്കബ്, പി.ജി. ഗോപി, പത്മനാഭക്കുറുപ്പ്, ഗ്ലമി വാലടി, ശ്രീദേവി രാജു, . ഷാഹുൽ ഉസ്മാൻ, രാജേഷ്‌കുമാർ, രമാഭായി, കെ.സോമൻ, പ്രശാന്ത്, ഹക്കീം, ഷാനി, രഘുനാഥക്കുറുപ്പ് എന്നിവർ സംസാരിച്ചു.