ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ 79ാമത് ചരമവാർഷികം ആചരിച്ചു. ഛായചിത്രത്തിൽ മാല ചാർത്തൽ, പുഷ്പാർച്ചന എന്നിവ നടന്നു. അനുസ്മരണ സമ്മേളനം ശാഖാ സെക്രട്ടറി വി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനായി. സ്വാമി സുഖാകാശ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. മുട്ടം ബാബു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ രഘുനാഥ്, മുട്ടം സുരേഷ്, വനിതാ സംഘം പ്രസിഡന്റ് സി.മഹിളാമണി, കെ.പി അനിൽകുമാർ, ദേവദാസ്, ജ്യോതി ജയകുമാർ എന്നിവർ സംസാരിച്ചു.