ഹരിപ്പാട്: മണ്ഡലത്തിലെ വട്ടച്ചാൽ, ആറാട്ടുപുഴ, പതിയാങ്കര എന്നീ പ്രദേശങ്ങളിൽ 64.83 കോടി രൂപ ചെലവ് വരുന്ന പുലിമുട്ടുകൾ നിർമ്മിക്കുന്നതിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ടെണ്ടർകരാർനടപടികൾ പൂർത്തീകരിക്കപ്പെട്ട സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ചെന്നിത്തല പറഞ്ഞു. കൂടാതെ തീരദേശത്തെ വിവിധ പോയിന്റുകളിൽ നേരത്തെ അനുവദിച്ചിട്ടുള്ള അടിയന്തിര നിർവ്വഹണ പ്രവർത്തികൾ എത്രയും വേഗം പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും അദ്ദേഹം അറിയിച്ചു.