ertg

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പള്ളിപ്പാട് 1936ാം നമ്പർ ശാഖ നിർമിക്കുന്ന ഗുരുമന്ദിരത്തിന്റ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ്‌ കെ.അശോകപ്പണിക്കർ നിർവഹിച്ചു. സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ, കൗൺസിലർ പൂപ്പള്ളി മുരളി, ശാഖ പ്രസിഡന്റ് ജി.ശശി, സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.