ഹരിപ്പാട്: ചൈനീസ് അതിർത്തിയിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആദരാഞ്ജലികളർപ്പിച്ചു. കരുവാറ്റ എൻ.എസ്.എസ് ഹൈസ്കൂൾ ജംഗ്ഷനിൽ നടന്ന സംഗമത്തിൽ ദീപം തെളിയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എസ് ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. ഷജിത്ത് ഷാജി, തുണ്ടിൽ മോഹനൻ പിള്ള, അബ്ബാദ് ലുത്ഫി, വി.കെ നാഥൻ, സുജിത് കരുവാറ്റ, എബി ചെറുതന, ബിബിൻ ബാബു, സ്റ്റെറിൻ, സന്ദീപ്, ബിലാൽ തുടങ്ങിയവർ സംസാരിച്ചു.