ഹരിപ്പാട്: ഭാരതീയ ദളിത് കോൺഗ്രസ് കാർത്തികപ്പള്ളി,ഹരിപ്പാട് ബ്ലോക്ക് കമ്മറ്റികൾ സംയുക്തമായി മഹാത്മാ അയ്യൻകാളിയുടെ 79 ാ മത് ചരമ വാർഷികം ദിനത്തിൽ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. മുതുകുളം കല്പകാ ജംഷന് സമീപം നടന്ന അനസ്മരണ യോഗം ജില്ലാ പ്രസിഡൻറ് രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി.സദാനന്ദൻ അദ്ധ്യക്ഷനായി. കെ.സി.ആർ തമ്പി, എം.ദിവാകരൻ, ജില്ലാ കമ്മറ്റി അംഗം പ്രസന്നാ ബാലൻ, ചന്ദ്രലാൽ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.