ഹരിപ്പാട്: മഹാത്മ അയ്യങ്കാളിക്ക് ജില്ലയിൽ സമുചിതമായ സ്മാരകം നിർമ്മിക്കണമെന്ന് ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡൻ്റ് കെ.സോമൻ പറഞ്ഞു. പള്ളിപ്പാട് 328 നമ്പർ കെ.പി.എം.എസ് ശാഖയിലെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് കെ.എസ്.വിനോദ്, ജില്ലാ വൈസ് പ്രസിഡൻ്റ് ശാന്തകുമാരി, എസ്.സി മോർച്ച മണ്ഡലം പ്രസിഡൻ്റ് ഉദയൻ, ട്രഷറർ പി.പ്രസാദ്, സുരേഷ് ബാബ, അരുൺ എന്നിവർ പങ്കെടുത്തു.