ഹരിപ്പാട് : മഹാത്മാ അയ്യങ്കാളിയുടെ ചരമദിനാചരണവും പുഷ്പാർച്ചനയും യൂത്ത് കോൺഗ്രസ് പള്ളിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. യുവജനക്ഷേമ ബോർഡ് അംഗം എസ്.ദീപു ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.അരുൺ അദ്ധ്യക്ഷനായി. സി.ജി ജയപ്രകാശ്, വിഷ്.ആർ ഹരിപ്പാട്, കെ.എസ് ഹരികൃഷ്ണൻ, കെ.എം രാജു, നിതീഷ്, ശരത്, റിൻസൺ എന്നിവർ സംസാരിച്ചു.