ഹരിപ്പാട്: ആയാപറമ്പ് സ്കൂളിലെ ദേശീയ ഹരിതസേന ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ലഡാക്കിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടു കുടുംബാംഗങ്ങളോടൊപ്പം കുട്ടികൾ വിശ്വശാന്തി ദീപങ്ങൾ തെളിയിച്ചു. അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും അണിചേർന്നു. സ്കൂൾ പ്രിൻസിപ്പൽ കെ.ഈശ്വരൻ നമ്പൂതിരി നേതൃത്വം നൽകി.