തുറവുർ: കെ.പി.എം.എസ് തുറവൂർ യൂണിയന്റെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 79-ാം ചരമവാർഷികം ആചരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.ജി. ഗോപി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.വി.സലി അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി പി.ഡി. സാൽബൻ, ഖജാൻജി സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.