ആലപ്പുഴ: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് കുട്ടനാട്ടിൽ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി കൈനകരി പഞ്ചായത്തിൽ ആലോചന യോഗം ചേർന്നു. മോക്ക് ഡ്രിൽ നടത്തിപ്പ് സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യത്തിൽ കുട്ടനാട്ടിലെ ആളുകളെ മാറ്റുന്നതും ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതുമുൾപ്പെടെയുള്ള നടപടികൾ ഉൾപ്പെടുത്തിയാണ് മോക്ക് ഡ്രിൽ. വെള്ളപ്പൊക്കം വലിയ തോതിൽ ബാധിക്കുന്ന കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലാണ് മോക്ക് ഡ്രിൽ നടത്തുക.