photo

ആലപ്പുഴ: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 79-ാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രവിപുരത്ത് രവികുമാർ അദ്ധ്യക്ഷത വഹിച്ചു.ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിധു രാഘവൻ, പ്രശാന്ത് കൂവക്കാട്, കെ.സി.ആർ.തമ്പി, കമലാ വാസു, പി.ആർ.സുഗുണൻ, അനിൽവർഗീസ്, സിറിയക് ജോൺ, രതീഷ് തുടങ്ങിയവർ സംസാരിച്ചു.