10 പേർക്ക് രോഗമുക്തി
ആലപ്പുഴ: ജില്ലയിൽ ഇന്നലെ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഒൻപത് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 10 പേർ രോഗമുക്തി നേടിയതോടെ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 92 ആയി.
ഒരാൾ വിദേശത്തുനിന്നും എട്ടുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആറുപേരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വരെ 58 പേരാണ് രോഗമുക്തരായത്.
മഹാരാഷ്ട്രയിൽ നിന്നു ഏഴിന് സ്വകാര്യ വാഹനത്തിൽ എത്തിയ 42 വയസുള്ള പട്ടണക്കാട് സ്വദേശിയും മകളും, മുംബയിൽ നിന്നു വിമാനത്തിൽ കൊച്ചിയിൽ എത്തിയ 39 വയസുള്ള മാവേലിക്കര സ്വദേശിനിയും മകനും. മുംബയിൽ നിന്നു ആറിന് ട്രെയിനിൽ ആലപ്പുഴയിൽ എത്തിയ അമ്പലപ്പുഴ സ്വദേശി, ഡൽഹിയിൽ നിന്നു 10ന് വിമാനത്തിൽ കൊച്ചിയിൽ എത്തിയ കുട്ടനാട് സ്വദേശി, ഡൽഹിയിൽ നിന്നു വിമാനത്തിൽ കൊച്ചിയിൽ എത്തിയ 83 വയസുള്ള തകഴി സ്വദേശിയും ഭാര്യയും, കുവൈറ്റിൽ നിന്നു 12ന് കൊച്ചിയിൽ എത്തിയ കായംകുളം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 10പേർ രോഗമുക്തി നേടി.
നിരീക്ഷണത്തിൽ 6431 പേർ
ജില്ലയിൽ നിലവിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത് 6431 പേർ. ഒൻപതുപേരെ ഒഴിവാക്കിയപ്പോൾ മൂന്നുപേരെ പുതുതായി ഉൾപ്പെടുത്തി. 110 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 87ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 15ഉം ആലപ്പുഴ ജനറൽ ആശുപത്രി, കായംകുളം ഗവ. ആശുപത്രി എന്നിവിടങ്ങളിൽ നാലു പേർ വീതവുമാണ് നിരീക്ഷണത്തിലുള്ളത്. ഹോം ക്വാറന്റൈനിൽ നിന്ന് 372 പേരെ ഒഴിവാക്കിയപ്പോൾ 392 പേർ ഇന്നലെ പുതുതായി എത്തി. പരിശോധനാ ഫലം വന്ന 5218 സാമ്പിളുകളിൽ 135 എണ്ണം ഒഴികെ എല്ലാം സാമ്പിളുകളും നെഗറ്റീവാണ്.