ആലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ഓൺലൈൻ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിനായി ചെറുകിട വ്യവസായ അസോസിയേഷനും വ്യവസായ വകുപ്പുമായ് ചേർന്ന് സംസ്ഥാന വ്യാപകമായി ടി.വി.ചലഞ്ച് സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആലപ്പുഴ വാടയ്ക്കൽ വ്യവസായ എസ്റ്റേറ്റിൽ മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും.