മാന്നാർ: കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി മാന്നാർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 13 ടി വികൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബാങ്ക് ഹാളിൽ സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് തോമസ് കയ്യത്ര അധ്യക്ഷനായി. എ.ആർ സ്മാരക സമിതി ചെയർമാൻ പ്രൊഫ. പി.ഡി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. കെ.എം.അശോകൻ, സെക്രട്ടറി ഗ്രീഷ്മ റോസ് ജോർജി എന്നിവർ സംസാരിച്ചു.