ആലപ്പുഴ: ഭക്ഷ്യസുരക്ഷയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പാക്കുന്ന ദേവഹരിതം പദ്ധതിയുടെ കരുനാഗപ്പള്ളി മേഖലയിലെ ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു. വള്ളികുന്നം വട്ടയ്ക്കാട് ദേവീക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഉപദേശകസമിതി പ്രസിഡന്റ് എ.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി സെക്രട്ടറി ഷാജി ഒറ്റത്തെങ്ങിൽ, വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.അമ്പിളി, എസ്.ലതിക, സബ് ഗ്രൂപ്പ് ഓഫീസർ ഹരികുമാർ, വള്ളികുന്നം കൃഷി ഓഫീസർ ഷാനിദാ ബീവി എന്നിവർ സംസാരിച്ചു. തുടർന്ന് ക്ഷേത്തിന്റെ മുൻവശത്തെ 60 സെന്റ് പുരയിടത്തിൽ കരനെൽകൃഷിക്ക് വിത്തിട്ടു. ക്ഷേത്ര കോമ്പൗണ്ടിൽ തെങ്ങിൻ തൈയും നട്ടു. വരുംദിവസങ്ങളിൽ പച്ചക്കറി കൃഷിയടക്കം ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.