ചേർത്തല:കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സൗജന്യമാസ്ക് വിതരണം ചെയ്ത് സഹകരണ ബാങ്ക്.പൊതുഗതാഗത സംവിധാനത്തിൽ കെയ്യും മെയ്യും മറന്ന് പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയിലെ ജീവനക്കാർക്ക് ചേർത്തല തെക്ക് സഹകരണ ബാങ്കാണ് മാസ്കുകൾ വിതരണം ചെയ്തത്.ചേർത്തല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബുവും ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് ഇലഞ്ഞിയിലും ചേർന്ന് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ചേർത്തല അസി.രജിസ്ട്രാർ കെ.ദീപു,ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ബി.സുദർശനൻ,പി.ഫൽഗുണൻ,ബാങ്ക് സെക്രട്ടറി ഡി.ബാബു,കെ.എസ്.ആർ.ടി.സി ജീവനക്കാർ,യൂണിയൻ പ്രതിനിധികളായ എം.കെ.രജീഷ്,പ്രഭു എന്നിവർ പങ്കെടുത്തു.