ആലപ്പുഴ: തുറമുഖ വകുപ്പിന്റെ ഗ്യാരേജിൽ നിന്നും ഔദ്യോഗിക വാഹനം മോഷണം പോയതായി പരാതി. ബുധനാഴ്ച്ച വൈകിട്ട് 6 മണിക്ക് ഓഫീസ് അടയ്ക്കുന്ന സമയത്ത് ഗ്യാരേജിലുണ്ടായിരുന്ന കെ.എൽ 58 ജി 7777രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ ബൊലേറോ ജീപ്പ് കാണായാത വിവരം ഇന്നലെ രാവിലെ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് അറിഞ്ഞത്. അധികൃതരുടെ പരാതിയിൻമേൽ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.