ആലപ്പുഴ: കുട്ടനാട്ടിലെ കർഷകർക്ക് വേണ്ടിയാണ് തോട്ടപ്പള്ളിയിൽ കരിമണൽ നീക്കം ചെയ്യുന്നതെന്ന് ഇന്നലെ വരെ പറഞ്ഞ സി.പി. എം, കരിമണൽ ഖനനം നിർത്തിവെയ്ക്കാൻ കോടതി പറഞ്ഞതിന്റെ പേരിൽ പൊഴിമുറിക്കൽ നിർത്തിയത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. സർക്കാർ പൊഴി മുറിക്കാൻ തയ്യാറായില്ലെങ്കിൽ കർഷകരുടെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിലെ പൊഴിമുറിക്കാൻ ബി.ജെ.പി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു .