മാവേലിക്കര: ഭാരതീയ ദളിത് കോണ്‍ഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 79മത് അയ്യൻകാളി ചരമവാര്‍ഷിക ദിനാചരണം നടത്തി. സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.രാമചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ഗോപൻ, സൂര്യവിജയകുമാർ, കാവിൽ സുധാകരൻ, പഞ്ചവടിവേണു, രാധാകൃഷ്ണൻ മാവേലിക്കര, എം.രമേശ്കുമാർ, പ്രസന്നാബാബു, ബാലൻ തൈയ്യിൽ, കുട്ടപ്പൻ, വിജയകുമാർ, വർഗീസ് തുടങ്ങിയവർസംസാരിച്ചു.