ചാരുംമൂട് : താമരക്കുളം പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും പ്രളയഫണ്ട് , വയ്യാങ്കര ചിറ ടുറിസം തുടങ്ങിയ അഴിമതികൾ വിജിലൻസ് അന്വഷിക്കണമെന്നും ആവശ്യപ്പെട്ടു ബി.ജെ.പി താമരക്കുളം കിഴക്ക് - പടിഞ്ഞാറ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ താമരക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തി. സമരം ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉത്‌ഘാടനം ചെയ്തു. മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ്
അഡ്വ.കെ. കെ.അനൂപ് മുഖ്യപ്രഭാഷണം നടത്തി. താമരക്കുളം കിഴക്ക് ഏരിയ പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, അനിൽ വള്ളികുന്നം, രാജമ്മ ഭാസുരൻ, പീയുഷ് ചാരുംമൂട്, കെ.ആർ.പ്രദീപ്, കെ.വി.അരവിന്ദാക്ഷൻ, ജി.ശ്യംകൃഷ്ണൻ, സന്തോഷ് ചത്തിയറ, ആനന്ദകുമാർ, സതീഷ് വാഴുവാടി, രാഹുൽ ചുനക്കര, സുധി താളീരാടി, പ്രസാദ് ചത്തിയറ, സുകുമാരൻ നായർ ,രാജി, സുനിത, ദീപ, ലൈല എന്നിവർ സംസാരിച്ചു.