മാവേലിക്കര:കേരളപാണിനി എ.ആർ രാജരാജവർമ്മയുടെ 102ാം ചരമവാർഷിക ദിനാചരണം എ.ആർ സ്മാരകത്തിൽ നടന്നു. എ.ആർ രാജരാജവർമ്മയുടെ ചെറുമകൾ രാമവർമ്മ തമ്പുരാന്റെ മകൾ എം.ആർ മഞ്ജുളയുടെ നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സ്മാരകം സെക്രട്ടറി പി.പ്രമോദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ മുരളി തഴക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, മാവേലിക്കര നഗരസഭ കൗൺസിലർ സുജാതദേവി, സോമശർമ്മ, രവി സിത്താര, എസ്.അഖിലേഷ്, പി.രഘുകുമാർ, കേരളപാണിനി അക്ഷരശ്ലോക സമിതി സെക്രട്ടറി ജെ.ഉണ്ണികൃഷ്ണകുറുപ്പ്, മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ.ടി.എം സുകുമാര ബാബു, വായന സെക്രട്ടറി കുഞ്ഞുകുഞ്ഞ് എന്നിവർ പങ്കെടുത്തു.