photo

ചാരുംമൂട് : കെ എസ് ഇ ബി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ച് യുവമോർച്ച മാവേലിക്കര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്‌ കെ എസ് ഇ ബി ഓഫീസിലേക്ക് പ്രകടനവും പ്രതിഷേധ യോഗവും നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബി ജെ പി നിയോജകമണ്ഡലം പ്രസിഡൻ്റ് അഡ്വ കെ കെ അനൂപ് ഉദ്ഘാടനം ചെയ്തു ,യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്യാം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി ,ബി ജെ പി മണ്ഡലം സെക്രട്ടറിമാരായ കെ അർ പ്രദീപ് , പീയുഷ് ചാരുംമൂട് ,ജനറൽ സെക്രട്ടറി രാഹുൽ ചുനക്കര, വൈസ് പ്രസിഡന്റ് അമ്പാടി, സെക്രട്ടറി അനൂപ് വരേണിക്കൽ , ട്രഷറർ വിഷ്ണു ചാരുംമൂട് യുവമോർച്ച ജില്ലാ കമ്മിറ്റി അംഗങ്ങളായ സുജിത് വെട്ടിയാർ, ശ്രീജിത്ത് , നിയോജകമണ്ഡലം കമ്മിറ്റി അംഗം ശ്രീമോൻ നെടിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.