ചാരുംമൂട് : സാമൂഹിക പരിഷ്കരണത്തിന് മൂല്യവത്തായ സംഭാവനകൾ ചെയ്ത മഹത് വ്യക്തിത്വമാണ് മഹാത്മ അയ്യൻകാളി എന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പറഞ്ഞു . മഹത്മാ അയ്യൻകാളിയുടെ സമാധിദിനത്തോടനുബന്ധിച്ച് ബി.ജെ.പി എസ്.സി. മോർച്ച മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ. കെ. അനൂപ് മുഖ്യപ്രഭാഷണം നടത്തി. പി.രാമചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. എസ്.സി.മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അശോകൻ കണ്ണനാകുഴി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജമ്മ ഭാസുരൻ, സെക്രട്ടറിമാരായ കെ. ആർ. പ്രദീപ്, പീയുഷ് ചാരുംമൂട്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജി.ശ്യംകൃഷ്ണൻ, സന്തോഷ് കുമാർ , പി.മധു, സുധി തളീരാടി, രാഹുൽ ചുനക്കര, ഗോപാലൻ,പൊന്നമ്മ, റ്റി.പുഷ്പൻ, സുധാകരൻ, ബിജോഷ് എന്നിവർ സംസാരിച്ചു.