മാവേലിക്കര- തെക്കേക്കര പഞ്ചായത്ത്‌ കൃഷിഭവൻ 22ന് രാവിലെ 10.30ന് കുറത്തികാട് കമ്മ്യൂണിറ്റി ഹാളിൽ വച്ച് കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിക്കുന്നു. ആർ.രാജേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രഘുപ്രസാദ് അദ്ധ്യക്ഷനാവും. വിവിധ ഇനം നടീൽ വസ്തുക്കളുടെ വില്പനയും വിതരണവും നടക്കും.