khadeeja

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡിൽ ചത്തുവെളി (ഫൈസൽ മൻസിൽ) ഇബ്രാഹിന്റെ ഭാര്യ ഖദീജയെ (62) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. തൃച്ചാറ്റുകുളം നോർത്തിന് സമീപമുള്ള ചെറുകാട്ട് അഷറഫിന്റെ പുരയിടത്തിൽ ഇന്നലെ വൈകിട്ട് 5ന് പുല്ലുകൾക്കിടയിലാണ് മൃതദേഹം കണ്ടത്. ശരീരം കരുവാളിച്ചിരുന്നു. മരണ കാരണം വ്യക്തമല്ല.

വെറ്റില മുറുക്കാൻ വാങ്ങാനായിട്ടാണ് വീട്ടിൽ നിന്ന് കടയിലേക്ക് പുറപ്പെട്ടതാണെന്ന് ബന്ധുക്കൾ പറയുന്നു. നാല് ദിവസം മുമ്പാണ് ഇവിടെ താമസിക്കാൻ എത്തിയത്. പൂച്ചാക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റി. മക്കൾ: റിയാസ്, റഫിയ, റസീല. മരുമക്കൾ: റസീന, ഫൈസൽ, അഷറഫ്.