ചേർത്തല: പഞ്ചായത്തിലെ റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കടക്കരപ്പള്ളി യൂണി​റ്റ് നേതൃയോഗം ആവശ്യപ്പെട്ടു.പി.പി.ജോയി അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.പി.നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ജി.ഹരിദാസ്,ഷാജി കെ.തറയിൽ, മൈക്കിൾ ആഞ്ചലോ,ജോണി എന്നിവർ പങ്കെടുത്തു.