ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കുറ്റാരം പട്ടികജാതി, പട്ടിക വർഗ കോളനിയിൽ അഞ്ച് കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി ചേർത്തല കാർഡ് ബാങ്ക്. പ്രസിഡന്റ് സി.കെ.ഷാജിമോഹൻ ടി.വി കൈമാറി.സി.എസ് പങ്കജാക്ഷൻ,വി.എം ധർമജൻ,ആർ.വേണുഗോപാൽ,ജെയിംസ് കുര്യൻ,നവപുരം ശ്രീകുമാർ, കെ.സി ആന്റണി,വി.വിനീഷ്, മധു എന്നിവർ പങ്കെടുത്തു.