ചേർത്തല: സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് ജില്ലാ സെക്രട്ടറിയും കേരള മത്സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ എം.എം ഗോപാലന്റെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു.ടി.യു.സി.ഐ ജനറൽ സെക്രട്ടറി ചാൾസ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.അഖിലേന്ത്യ സെക്രട്ടറി എം.എസ് ജയകുമാർ,സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കൻ,യുക്തിവാദി സംഘം നേതാവ് ഡി.പ്രകാശൻ,കെ.ആർ മാധവൻ എന്നിവർ സംസാരിച്ചു.