കായംകുളം: വിദേശത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. എരുവ പാലേലി സൗപർണികയിൽ ഷിബു രാധാകൃഷ്ണൻ (47) ആണ് മരിച്ചത്. അൽഹസയിലുള്ള കമ്പനിയിലെ ജീവനക്കാരനായിരുന്ന ഷിബുവിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്വാറന്റൈനിൽ ആയിരുന്നു ഷിബു. തിങ്കളാഴ്ച ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ശാരു. മക്കൾ: സിദ്ധാർത്ഥ്, സ്വാതി.