തുറവൂർ:തുറവൂർ ടി.ഡി ഹൈസ്കൂളിലെ നിർദ്ധനരായ മൂന്ന് കുട്ടികൾക്ക് കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ ടെലിവിഷൻ നൽകി..സ്കൂൾ മാനേജർ എച്ച്.പ്രേംകുമാർ, മഹിളാമണി, പി.ഡി. ജോഷി, ജെ.എ.അജിമോൻ എന്നിവർ ചേർന്ന് കൈമാറി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എസ്.നന്ദകുമാർ, സ്റ്റാഫ് സെക്രട്ടറി സന്ധ്യ.ബി.ഷേണായ്, സി.പി.സോഫായ്, പി.ജി.സുരേഷ് കുമാർ, സന്ധ്യ എൻ.പൈ എന്നിവർ പങ്കെടുത്തു.