ആലപ്പുഴ : തോട്ടപ്പള്ളിയിൽ കരിമണൽ ഖനനവും കടൽ മൽണ ഖനനവുമാണ് നടക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടത് കൊണ്ടാണ് സമരം ആരംഭിച്ചതെന്നും അത് തുടരുമെന്നും സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. കേസിൽ കക്ഷി ചേരുന്നതുൾപ്പെടെ ആലോചിക്കുമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി, അഡ്വ. വിമോഹൻദാസ് പറഞ്ഞു.
സെക്രട്ടറിയുടെ പേരിൽ നടപടിയെടുക്കണം
പഞ്ചായത്ത് രാജ് നിയമത്തിന് വിരുദ്ധമായി ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പ്രവർത്തിച്ച സെക്രട്ടറിയുടെ പേരിൽ നടപടിയെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു ആവശ്യപ്പെട്ടു.
സർക്കാർ ഉത്തരവ് മാനിക്കും : സെക്രട്ടറി
സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവ് മാനിക്കുകയാണ് ഉദ്യോഗസ്ഥന്റെ ചുമതലയെന്നും അത് പാലിക്കുകമാത്രമാണ് ചെയ്തയെന്നും പുറക്കാട് ഗ്രുമ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന തീരുമാനം പൂർണ്ണമായി അംഗീകരിക്കണമെന്നില്ല. അതിൽ വിയോജനം രേഖപ്പെടുത്താനുള്ള അവകാശം സെക്രട്ടറിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.