ആലപ്പുഴ : വായന മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ലൈബ്രറി ഹാളിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ് നിർവഹിച്ചു. . ജില്ലയിലെ മുതിർന്ന സാംസ്‌കാരിക പ്രവർത്തകനും, സാഹിത്യകാരനുമായ ചുനക്കര ജനാർദ്ദനൻ നായർ പി.എൻ.പണിക്കർ അനുസ്മരണം നടത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ അദ്ധ്യക്ഷനായി. എം.നാജ, പ്രതാപൻ നാട്ടുവെളിച്ചം എൻ.എസ്.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനമാസാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിപുലമായ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കും.

www.pnpanickerfoundation.org എന്ന വെബ്‌സൈറ്റിലൂടെ വീട്ടിലിരുന്ന് വായനദിന പ്രതിജ്ഞ ചൊല്ലാനും പ്രസംഗം, ഉപന്യാസം, കഥപറച്ചിൽ,ചിത്രരചന തുടങ്ങിയ മത്സരങ്ങളിൽ പങ്കാളിയാവാനും കഴിയുന്ന തരത്തിലാണ് മാസാചരണം ക്രമീകരിച്ചിരിക്കുന്നത്.