വള്ളികുന്നം: ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ചൂനാട് ജംഗ്ഷനിൽ നടന്ന യോഗം ഹിന്ദു ഐക്യവേദി മാവേലിക്കര താലൂക്ക് വൈസ് പ്രസിഡൻറ് ബാബു കടുവുങ്കൽ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി വളളികുന്നം പഞ്ചായത്ത് പ്രസിഡന്റ് വി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് പി.ബി.വാസുദേവൻ പിള്ള, താലൂക്ക് സെക്രട്ടറി കെ.പി.ശാന്തി ലാൽ, ഇലിപ്പക്കുളം മുരളീധരൻ, ജി.ശ്രീകുമാർ ,അജേഷ് കുമാർ, സന്തോഷ് കുമാർ, വി.മുരളീധരൻ, സി.ടി സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.